മാതൃഭൂമി ദിനപ്പത്രം


Free Web Hosting with Website Builder


മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാം പേജ്.

മലയാള ഭാഷയിലെ പ്രമുഖ ദിനപത്രമാണ്‌ മാതൃഭൂമി (Mathrubhumi). സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി ഉത്തരകേരളത്തിലെ കോഴിക്കോട്ട്‌ 1923 മാര്‍ച്ച്‌ 18ന്‌ ജന്മമെടുത്ത പത്രമാണ്‌. സ്വാതന്ത്ര്യസമരസേനാനികളില്‍ പ്രമുഖനായ കെ.പി. കേശവമേനോന്‍ ആയിരുന്നു ആദ്യപത്രാധിപര്‍. പത്രപ്രസാധനത്തിനായി ജനങ്ങളില്‍ നിന്ന്‌ ഓഹരി പിരിച്ച്‌ രൂപവല്‍ക്കരിച്ച മാതൃഭുമി പ്രിന്റിങ്ങ്‌ ആന്റ്‌ പബ്‌ളിഷിങ്ങ്‌ കമ്പനിയുടെ ആദ്യ മാനേജിങ്ങ്‌ ഡയറക്‌റ്റര്‍ കെ. മാധവന്‍ നായര്‍ ആയിരുന്നു . കൂറൂര്‍ നീലകണ്‌ഠന്‍ നമ്പൂതിരിപ്പാട്‌, പി. അച്യൂതന്‍, കെ. കേശവന്‍ നായര്‍ തുടങ്ങിയവരും മാതൃഭൂമിയുടെ സ്ഥാപനത്തില്‍ സുപ്രധാന പങ്കുവഹിച്ചു.

സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ രൂപം കൊണ്ട പത്രത്തിന്‌ അധികാരികളുമായി നിരന്തരം ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്‌. ഇതിനെത്തുടര്‍ന്ന് പത്രാധിപരും മറ്റും പലപ്പോഴും തടവിലാക്കപ്പെടുകയും ചെയ്തു. [അവലംബം ചേര്‍ക്കേണ്ടതുണ്ട്]പലപ്പോഴും പത്രം നിരോധനത്തേയും നേരിട്ടു. തിരുവിതാംകൂറില്‍ ഏകാധിപത്യത്തിനെതിരെ നിലപാടെടുത്തതിന്‌ ഒമ്പതു വര്‍ഷക്കാലം നിരോധിക്കപ്പെട്ടിരുന്നു.

സ്വാതന്ത്ര്യസമരത്തിന്‌ ആവേശം പകരുന്നതിന്‌ ഒപ്പം മലയാളികളുടെ ഏകീകരണവും സംസ്‌കാരികമായ വളര്‍ച്ചയും സമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ നിര്‍മാര്‍ജനവും മാതൃഭുമിയുടെ ലക്ഷ്യങ്ങളില്‍ പ്രാധാന്യമുള്ളവയായിരുന്നു. അവര്‍ണരുടെ ക്ഷേത്രപ്രവേശനത്തിന്‌ വേണ്ടിയുള്ള വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം എന്നിവയില്‍ മാതൃഭൂമി നിര്‍ണായകമായ പങ്ക്‌ വഹിച്ചു. [അവലംബം ചേര്‍ക്കേണ്ടതുണ്ട്] സാമൂഹ്യപ്രസ്ഥാനങ്ങളിലും സ്വാതന്ത്ര്യസമരത്തിലും പങ്ക്‌ വഹിച്ച പി. രാമുണ്ണി നായര്‍, കെ. കേളപ്പന്‍, സി. എച്ച്‌. കുഞ്ഞപ്പ, കെ. എ. ദാമോദരമേനോന്‍, എ. പി. ഉദയഭാനു, തുടങ്ങിയവര്‍ പല കാലത്തായി മാതൃഭൂമിയുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്‌.

ഇപ്പോള്‍ കോഴിക്കോടിനും കൊച്ചിക്കും പുറമെ തിരുവനന്തപുരം, തൃശ്ശൂര്‍, കോട്ടയം, കൊല്ലം, കണ്ണൂര്‍, പാലക്കാട്‌ എന്നിവിടങ്ങളില്‍ കേരളത്തിലും ചെന്നൈ, ബംഗളൂര്‍, മുംബൈ, ന്യൂദല്‍ഹി എന്നിവിടങ്ങളില്‍ കേരളത്തിന്‌ പുറത്തും യൂണിറ്റുകളുള്ള മാതൃഭൂമി മലയാളത്തിലെ രണ്ടാമത്തെ വലിയ പത്രമാണ്‌. എം.പി.വീരേന്ദ്രകുമാര്‍ മാനേജിങ്ങ്‌ ഡയറക്‌റ്ററും പി.വി.ചന്ദ്രന്‍ മാനേജിങ്ങ്‌ എഡിറ്ററും കെ.ഗോപാലകൃഷ്‌ണന്‍ പത്രത്തിന്റെ എഡിറ്ററുമാണ്‌.

ഉള്ളടക്കം

ചരിത്രം

1932-ലാണ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പ് പ്രസിദ്ധീകരണം തുടങ്ങിയത്‌[1]. മലയാളസാഹിത്യത്തിന്റെയും ഭാഷയുടേയും വളര്‍ച്ചയില്‍ ആഴ്‌ചപ്പതിപ്പ്‌ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. പ്രശസ്‌തനായ സഞ്‌ജയന്‍ പത്രാധിപരായി വിശ്വരൂപം എന്ന ഹാസ്യപ്രസിദ്ധീകരണം 1940 ല്‍ ആരംഭിച്ചുവെങ്കിലും വിശ്വരൂപവും പിന്നീട്‌ ആരംഭിച്ച യുഗപ്രഭാത്‌ എന്ന ഹിന്ദി പ്രസിദ്ധീകരണവും അധികകാലം മുന്നോട്ട്‌ പോയില്ല.കേരളത്തില്‍ ആദ്യമായി ഓഫ്‌സെറ്റ്‌ പ്രിന്റിങ്ങ്‌ ആരംഭിച്ചതും ആദ്യമായി രണ്ടാമതൊരു യൂണിറ്റില്‍ പ്രസിദ്ധീകരണം( 1962 മേയില്‍ കൊച്ചിയില്‍) തുടങ്ങിയതും ആദ്യമായി ടെലിപ്രിന്‍ടറില്‍ വാര്‍ത്ത അയക്കാന്‍ തുടങ്ങിയതും മാതൃഭൂമി ആയിരുന്നു.

മറ്റു പ്രസിദ്ധീകരണങ്ങള്‍

ഗൃഹലക്ഷ്മി, ചിത്രഭൂമി, തൊഴില്‍വാര്‍ത്ത, സ്‌പോര്‍ട്ട്‌സ്‌ മാഗസീന്‍, ബാലഭൂമി , ആരോഗ്യമാസിക,ഇയര്‍ബുക്ക്‌ പ്ലസ്‌ എന്നിവയാണ്‌ സ്ഥാപനത്തിന്റെ മറ്റുപ്രസിദ്ധീകരണങ്ങള്‍. 1997 സെപ്റ്റംബറില്‍‍‍ പത്രത്തിന്റെ വെബ്‌സൈറ്റ്‌ ആരംഭിച്ചു. 2005 ജൂണില്‍ അത്‌ പോര്‍ട്ടല്‍ ആയി . 2008 ഏപ്രില്‍ മുതല്‍ പൂര്‍ണ്ണമായും യൂനിക്കോഡിലേക്ക് മാതൃഭൂമി വെബ്ബ് പോര്‍ട്ടല്‍ മാറി

റേഡിയോ പ്രക്ഷേപണ രംഗത്ത്

2008-ല്‍ മാതൃഭൂമി എഫ്‌.എം റേഡിയോ പ്രക്ഷേപണ രംഗത്തേക്കും പ്രവേശിച്ചു‌[2]. ക്ലബ്ബ് എഫ്. എം. 94.3 എന്നാണ് മാതൃഭൂമിയുടെ എഫ്. എം റേഡിയോയുടെ പേര്. [3]തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവയാണ്‌ സ്റ്റേഷനുകള്‍.

വെബ്‌സൈറ്റ്

പ്രമാണാധാരസൂചി

  1. http://www.mathrubhumi.com/php/displayBottom.php?bId=121 മാതൃഭൂമിയുടെ വെബ്‌സൈറ്റ്
  2. http://www.hindu.com/2008/01/01/stories/2008010151200300.htm
  3. എം.എസ്.എന്‍

കുറിപ്പുകള്‍



മലയാള ദിനപ്പത്രങ്ങള്‍
മലയാള മനോരമ | മാതൃഭൂമി | മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വര്‍ത്തമാനം | മംഗളം |ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ്








Why are we here?
All text is available under the terms of the GNU Free Documentation License
This page is cache of Wikipedia. History